JHL

JHL

ഉദ്യാവാര്‍ ശ്‌മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ചു പഞ്ചായത്ത്‌ ഓഫീസ്‌ മാര്‍ച്ച്‌.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഉദ്യാവറില്‍ ബ്രിട്ടീഷ്‌ ഭരണകാലം മുതല്‍ നിലവിലുണ്ടായിരുന്ന 2.7 ഏക്കര്‍ ശ്‌മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ചു മഞ്ചേശ്വരം ശ്‌മശാനഭൂമി സമിതി പഞ്ചായത്ത്‌ ഓഫീസിലേക്കു മാര്‍ച്ച്‌ നടത്തി.

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന 2.70 ഏക്കര്‍ ഭൂമി അളന്നു തിരിച്ചുമതില്‍ കെട്ടി സംരക്ഷിക്കണമെന്നും കൈയേറ്റക്കാരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ്‌ മാര്‍ച്ച്‌. വിവിധ ഹിന്ദു സംഘടനാ ഭാരവാഹികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.





No comments