JHL

JHL

കാസർകോട്ട് കാറിൽ കടത്തുകയായിരുന്ന കോടികൾ വിലമതിക്കുന്നു സ്വർണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ.

കാസർകോട്(www.truenewsmalayalam.com) : കാറിൽ കടത്തുകയായിരുന്ന 6.6 കിലോഗ്രാം സ്വർണവുമായി മഹാരാഷ്ട്ര സ്വദേശി കസ്റ്റംസിന്റെ പിടിയിൽ. സ്വർണവും കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡ്രൈവർ മഹാരാഷ്ട്ര കോലാംപൂർ സ്വദേശി മഹേഷ് (25) ആണു പിടിയിലായത്. കാസർകോട്–കാ‍ഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ഇന്നലെയാണു 3.3 കോടിയിലേറെ രൂപ വിലവരുന്ന സ്വർണ വേട്ട നടന്നത്.
കാറിൽ സ്വർണം കടത്തുകയാണെന്നു അസി.കമ്മിഷണർ ഇ.വികാസിനു  വിവരം ലഭിച്ചതിനെ തുടർന്നു പിന്തുടർന്നാണു കടത്തു വാഹനം കാസർകോട് കസ്റ്റംസ് അധികൃതർ പിടികൂടിയത്. വാഹനത്തിന്റെ പിൻ സീറ്റിനടിയിൽ പ്രത്യേക അറയുണ്ടാക്കി അതിൽ വിവിധ രൂപത്തിലുള്ള കട്ടികളായാണു സ്വർണം സൂക്ഷിച്ചിരുന്നത്. കോഴിക്കോട് നിന്നു മംഗളൂരു വഴി മഹാരാഷ്ട്രയിലേക്കു കടത്തുന്ന സ്വർണമാണ് ഇതെന്നു സംശയിക്കുന്നതായി അധികൃതർ സൂചിപ്പിച്ചു.

ഒരു മാസം മുൻപു തന്നെ സ്വർണം കൊണ്ടു പോകാൻ സാധ്യതയുണ്ടെന്നു വിവരം ലഭിച്ചിരുന്നു. പരിശോധന ശക്തമാക്കിയിരുന്നു. കസ്റ്റംസ് സൂപ്രണ്ട് പി.പി.രാജീവ്, പി.കെ.ഹരിദാസ്, വി.പി.വിവേക്, പി.ശിവൻ കപിൽ ഗ്യാങ്,കെ.ആനന്ദ, ചന്ദ്രശേഖര, എം.വിശ്വനാഥ, തോമസ് സേവ്യർ, ബാലൻ കുനിയിൽ, സജിത്കുമാർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.





No comments