JHL

JHL

എയിംസ് ജില്ലയിൽ അനുവദിക്കണം; മഹിളാ കോൺഗ്രസ്.

കാസർകോട്(www.truenewsmalayalam.com) : ജില്ലയുടെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥ പരിഗണിച്ച് എയിംസ് ജില്ലയിൽ അനുവദിക്കണമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷയായി. ഗീതാ കൃഷ്ണൻ, സി. ശ്യാമള, എം. ഭവാനി, സുകുമാരി ശ്രീധരൻ, മിനി ചന്ദ്രൻ, അന്നമ്മ മാത്യു, ഗീതാ ബാലകൃഷ്ണൻ, പി. ജയശ്രീ, കെ. സിന്ധു

എന്നിവർ സംസാരിച്ചു.




No comments