JHL

JHL

ഒന്നാം വർഷ ഡി.ഫാം. പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം.

കാസർകോട്(www.truenewsmalayalam.com) : ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഈ വർഷം നടത്തിയ ഒന്നാം വർഷ ഡി.ഫാം. പരീക്ഷയിൽ റാങ്ക് നേടിയ മാലിക് ദീനാർ ഫാർമസി കോളേജിലെ വിദ്യാർഥിനികളെ അനുമോദിച്ചു.
സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ കെ.എ.അയ്ഷ, മുപ്പതാംസ്ഥാനം നേടിയ കെ.എച്ച്.ഫാത്തിമ, നാല്പത്തിരണ്ടാം സ്ഥാനം നേടിയ എം.സി.അയ്ഷത്ത് ഫരീദ എന്നിവരെയാണ് അനുമോദിച്ചത്.

മാലിക് ദീനാർ കോളേജ് ചെയർമാൻ ടി.എ.മുഹമ്മദ് ഹബീബുള്ള റാങ്ക് ജേതാക്കൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകി.

പ്രിൻസിപ്പൽ ഡോ. അജിത് ബാബു അധ്യക്ഷനായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ മുഹമ്മദ് കാസിം, വൈസ് പ്രിൻസിപ്പൽ വി.സെബാസ്റ്റ്യൻ, അസോ. പ്രൊഫ. അരുൺ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.





No comments