JHL

JHL

നേതൃ പരിശീലനം; വിമൻ ജസ്റ്റിസ് കാസറഗോഡ് ജില്ലാ കമ്മിറ്റി നേതൃ പരിശീലനം സംഘടിപ്പിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) : വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി മേൽ പറമ്പിൽസംഘടിപ്പിച്ച നേതൃ പരിശീലന പരിപാടി  സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട്  ഫൗസിയ സിദ്ദീഖ് അധ്യക്ഷത വഹിച്ചു .സംഘടന എന്ന വിഷയത്തിൽ ജില്ലാ പ്രസിഡന്റ് സാഹിദ ഇല്യാസ് സംസാരിച്ചു.  സോഷ്യൽ മീഡിയ എന്ന വിഷയത്തിൽ സെക്രട്ടറി സഹീറ അബ്ദുല്ലത്തീഫ് സംസാരിച്ചു, അഡ്വക്കേറ്റ് ഷാജിദ് കമ്മാടം നിയമ ബോധവൽക്കരണം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.

 നിയമ രംഗത്ത് ഇന്നും ന്യായത്തിന് സാധ്യതകൾ നിലനിൽക്കുന്നു, നമ്മളതിനെ ഉപയോഗപ്പെടുത്തുന്നതിന് പകരം അതിനു മുകളിൽ ഉറങ്ങുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി രഞ്ജിനി  സ്വാഗതം പറഞ്ഞു,ജില്ലാ കമ്മിറ്റിയംഗം ബിന്ദു നന്ദി പറഞ്ഞു.





No comments