JHL

JHL

ബംബ്രാണയിൽ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.

ബംബ്രാണ(www.truenewsmalayalam.com) :  കുമ്പള ബംബ്രാണയിൽ വിൽപനക്ക് കൊണ്ടുവന്ന കർണാടക മദ്യം എക്സൈസ് സംഘം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു.

     മുൻ അബ്കാരി കേസുകളിലെ പ്രതിയായ ഊജാർ ഹൗസിൽ സുബോദയ(42)യാണ് അറസ്റ്റിലായത്.  തിലക് നഗറിൽ വച്ച് കർണാടകയിൽ മാത്രം വില്പനാധികാരമുള്ള 3.24 ലിറ്റർ മദ്യമാണ് പിടികൂടിയത്.

 എക്സൈസ്കുമ്പള റെയ്ഞ്ച് ഇൻസ്പെക്ടർ അഖിൽ എ യുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ.വി. രാജീവൻ, സി.ഇ.ഒ മാരായ വിനോദ് കെ. അമിത്. കെ , ഡബ്ല്യു സി ഇ ഒ ബിജില എന്നിവരാണ് മദ്യം പിടികൂടിയത്.




No comments