JHL

JHL

മലബാർ സമരനായകന്മാർ അവരുടെ ആരാച്ചാർമാരെ അതിജീവിക്കും - റമീസ് മുഹമ്മദ്

കാസർകോട്: 1921 മലബാർ സമരത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി "മാപ്പിളപ്പെരുമ '21: ഇസ്സത്തിൻ്റെ നൂറ്റാണ്ട് "  എന്ന തലക്കെട്ടിൽ  ചെമ്പിരിക്ക ബീച്ചിൽ പരിപാടി സംഘടിപ്പിച്ചു. 'സുൽത്താൻ വാരിയംകുന്നൻ' രചയിതാവ് റമീസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

 വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ആസ്പദമാക്കി അദ്ദേഹം രചിച്ച 'സുൽത്താൻ വാരിയംകുന്നൻ' പുസ്തകം ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് വി.എൻ ഹാരിസിന് കൈമാറി പ്രകാശനം ചെയ്തു.

മലബാർ സമരത്തിന്റെ ചരിത്രം ക്രോഡീകരിച്ച എസ്.ഐ.ഒ കേരള പുറത്തിറക്കിയ 'മാപ്പിള ഹാൽ' ആപ്പിന്റെ ജില്ലാതല ലോഞ്ചിങ്ങും റമീസ് മുഹമ്മദ് നിർവഹിച്ചു. പതിനാലാം രാവ് ഫെയിം ബാദുഷയുടെ നേതൃത്വത്തിൽ വിവിധ ഗായകർ അണിനിരന്ന കലാസന്ധ്യ നടത്തി. മലബാർ സമരത്തിന്റെ പോരാട്ട നിമിഷങ്ങൾ കോർത്തിണക്കിയ എക്സിബിഷൻ പ്രദർശനം നടത്തി.

 എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് നാഫിഹ് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷറഫുദ്ധീൻ നദ്വി, സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ ജബ്ബാർ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് വി.എൻ ഹാരിസ്, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് വി.കെ ജാസ്മിൻ, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് ഇസ്മായിൽ പള്ളിക്കര എന്നിവർ സംസാരിച്ചു.

  എസ്.ഐ.ഒ ജില്ല സെക്രട്ടറി മുഹമ്മദ് റഈസ് സ്വാഗതവും പ്രോഗ്രാം കൺവീനർ എം.എം വാജിദ് നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷഹബാസ് കോളിയാട്, ഫഹദ് നെന്മാറ, തബഷീർ കമ്പാർ, സജ്ജാദ് പടന്ന, ഫൈസാൻ തൃക്കരിപ്പൂർ, മുബഷിർ ബി എം, ബഷീർ കെ കെ, സൽമാൻ ഷെറാഫ്,  ഉബൈദ് സി എ, യാസർ ചെമ്പിരിക്ക, തൻ സീഹ്, ഹനാൻ തടങ്ങിയവർ നേതൃത്വം നൽകി.


No comments