JHL

JHL

കോവിഡ് മരണ ധനസഹായം വിവേചനം പാടില്ല - മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenwsmalayalam.com) : കേരളത്തിന് പുറത്തുള്ള ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നിഷേധിക്കുന്ന അധികൃതരുടെ നിലപാട് തിരുത്തണമെന്നും, മരണത്തിന് വിവേചനം പാടില്ലെന്നും മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
കോവിഡ് മരണത്തിന്റെ അംഗീകൃത പട്ടികയിൽ സംസ്ഥാനത്ത് ഇടം കിട്ടാത്തവരേറെയാണ്. കേരളത്തിലെ എൽ.എസ്.ജി.ഡി സർട്ടിഫിക്കറ്റില്ലാത്തതിനാൽ മരണ സർട്ടിഫിക്കറ്റിനുള്ള പോർട്ടലിൽ നിന്ന് തള്ളപ്പെട്ടവരാണ് കൂടുതലും ധനസഹായം കിട്ടാതെ ബുദ്ധിമുട്ടുന്നത്. കർണാടകയിലും തമിഴ്നാട്ടിലും മരണപ്പെട്ടവർക്കാണ് അധികൃതർ ധനസഹായം നിഷേധിക്കുന്നത്. അത്  പോലെ ഗൾഫിൽ മരിച്ച പ്രവാസികൾക്കും ധനസഹായമില്ല. 

 കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് സർക്കാർ നൽകുന്ന 50,000 രൂപയാണ് ഇതുവഴി ലഭിക്കാതെ പോകുന്നത്. സഹായം  വൈകിപ്പിക്കുന്നതിൽ കോടതിയുടെ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയവേദി യോഗം ആവശ്യപ്പെട്ടു. ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന കമ്മിറ്റി അംഗം എൽ ടി മനാഫിന് യോഗം യാത്രയയപ്പ് നൽകി.

പ്രസിഡന്റ് എ.എം സിദ്ദീഖ്റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി. കെ ജാഫർ സ്വാഗതം പറഞ്ഞു. മുഹമ്മദ്‌ സ്മാർട്ട്‌, എം.എം. റഹ്‌മാൻ, റിയാസ് മൊഗ്രാൽ, ടി.കെ അൻവർ, എം.എ മൂസ, എം.വിജയകുമാർ, മുഹമ്മദ്‌ മൊഗ്രാൽ പ്രസംഗിച്ചു. മനാഫ്. എൽ. ടി യാത്രയയപ്പിന് നന്ദി പറഞ്ഞു.





No comments