JHL

JHL

തുടർഭരണം ജീവനക്കാരെ ദുരിതത്തിലാക്കുന്നു - കുഞ്ഞാലിക്കുട്ടി

കാസർകോട്(www.truenewsmalayalam.com) : തുടർ ഭരണത്തിൻ്റെ അനന്തരഫലം സംസ്ഥാനത്തെ പൊതുജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരു പോലെ പ്രയാസത്തിലാക്കിയിരിക്കുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജീവനക്കാരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാസർകോട് ചെർക്കളം അബ്ദുള്ള നഗറിൽ വച്ച് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. എസ്.ഇ.യു സംസ്ഥാന പ്രസിഡൻ്റ് എ.എം.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ജില്ലാ ലീഗ് പ്രസിഡൻ്റ് ടി.ഇ.അബ്ദുള്ള, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, എസ്.ടി.യു ദേശീയ പ്രസിഡൻ്റ് അഡ്വ.എം.റഹ് മത്തുള്ള, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, മുനിസിപ്പൽ ചെയർമാൻ അഡ്വ.വി.എം.മുനീർ,എം. സി. ഖമറുദ്ദീൻ, വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് നസീമ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈമ.സി.എ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഷ്റഫ് എടനീർ, മൂസ ബി ചെർക്കള, മാഹിൻ കേളോട്ട് പ്രസംഗിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി സിബി മുഹമ്മദ് സ്വാഗതവും ട്രഷറർ കെ.എം.റഷീദ് നന്ദിയും പറഞ്ഞു.

അതിജീവനം തേടുന്ന സിവിൽ സർവീസ്, അനിവാര്യമാകുന്ന വീണ്ടെടുപ്പ് എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുൻ പി.എസ്.സി അംഗം ഡോ.വി.പി.അബ്ദുൽ ഹമീദ് വിഷയാവതരണം നടത്തി.  എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് നാസർ നങ്ങാരത്ത് അദ്ധ്യക്ഷനായി. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.ദാമോദരൻ, കെ.എ.സി.എം.എസ്.എ ജനറൽ സെക്രട്ടറി ഇഖ്ബാൽ കോയിപ്ര, കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി താജുദ്ദീൻ പടന്ന പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദലി പൂക്കോട്ടൂർ സ്വാഗതവും സെക്രട്ടറിയേറ്റംഗം ഒ.എം. ഷഫീഖ് നന്ദിയും പറഞ്ഞു. 

'അവകാശ ധ്വംസനം തുടർക്കഥയാവുമ്പോൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച  സെമിനാർ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുല്ല അരയങ്കോട് അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എസ്. ഹംസ മുഖ്യാതിഥി യായിരുന്നു.ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ.പി.നസീർ വിഷയാവതരണം നടത്തി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എം.എ.നജീബ് പ്രസംഗിച്ചു. ആമിർ കോഡൂർ സ്വാഗതവും അഷ്റഫ് മാണിക്യം  നന്ദിയും പറഞ്ഞു. 

യാത്രയയപ്പ് സമ്മേളനം എ.കെ.എം.അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ഐ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. റാഫി പോത്തങ്കോട് സ്വാഗതവും ടി.എ.സലീം നന്ദിയും പറഞ്ഞു.

വിവിധ സെഷനുകളിലായി എസ്.ഇ.യു നേതാക്കളായ ഹംസ മന്ദലാംകുന്ന്, പി.ഐ.നൗഷാദ്, അക്ബറലി പാറേക്കോട്, വി.ജെ. സലീം, സലാം കരുവാറ്റ, അബ്ദുൽ സത്താർ.എം, കെ.സി. കുഞ്ഞുമുഹമ്മദ്‌, അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട, സിയാദ്.പി, മുഹമ്മദലി.കെ.എൻ.പി തുടങ്ങിയവർ പ്രസംഗിച്ചു.





No comments