JHL

JHL

"വടക്കൻ മൊഴിപ്പെരുമ" ചർച്ച വ്യത്യസ്ത അനുഭവമായി.

ഖത്തർ(www.truenewsmalayalam.com) : ഖത്തർ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വടക്കൻ മൊഴിപ്പെരുമ എന്ന തലക്കെട്ടിൽ ദോഹയിൽ വെച്ച് നടന്ന പുസ്തക പ്രകാശനവും ഭാഷാ ചർച്ചയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി സമൂഹത്തിനു വ്യത്യസ്തമായ അനുഭവമായി.
ചടങ്ങിൽ കാസറഗോഡ് സൗഹൃദ ഐക്യവേദി പ്രസിദ്ധീകരിച്ച ഖന്ന അബ്ദുല്ല കുഞ്ഞിയുടെ കാസറഗോടൻ ഗ്രാമ ജീവിതത്തിന്റെ തൊള്ളായിരത്തി അറുപതുകളിലെ നേർകാഴ്ചകൾ പ്രാദേശിക ഭാഷാഭേദത്തിൽ തന്നെ വിവരിക്കുന്ന  മൊഗ്രാൽ മൊഴികൾ എന്ന  പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനം ചെറുകാട് അവാർഡ് ജേതാവായ സാഹിത്യകാരി ഷീല ടോമി നിർവഹിച്ചു. ഗ്രന്ഥകർത്താവും ഖത്തർ ഇന്ത്യൻ റൈറ്റേഴ്സ് ഫോറം പ്രസിഡന്റുമായ ഡോ : കെ സി ബാബു ഏറ്റുവാങ്ങി. ഖത്തർ കെഎംസിസി പ്രസിഡന്റ്‌ എസ് എ എം ബഷീർ ഉദ്ഘാടനം ചെയ്തു. തുടർന്നു  ഭാഷാഭേദങ്ങളുടെ വടക്കൻ പെരുമ എന്ന ശീർഷകത്തിൽ നടന്ന ചർച്ചയിൽ റിട്ട പഞ്ചായത്ത്‌ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും ഭാഷാ ഗവേഷകനുമായ നിസാർ പെറുവാഡ് വിഷയം അവതരിപ്പിച്ചു.
ഖത്തർ ഇന്ത്യൻ റൈറ്റേഴ്സ് ഫോറം സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, കെഎംസിസി സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി, പ്രവാസി സാംസ്കാരിക പ്രവർത്തകരായ അബ്ബാസ് ഒ. എം,  സുനിൽ പെരുമ്പാവൂർ, പ്രദോഷ്, ശ്രീകല പ്രകാശ്, മുതിർന്ന പ്രവാസി സംരംഭകൻ കെ എം ഷാഫി ഹാജി, കെഎംസിസി ഭാരവാഹികളായ കോയ കൊണ്ടോട്ടി, മഹമൂദ് മുട്ടം, റസാഖ് കല്ലെട്ടി, ഒ എ കരീം, സാദിഖ്‌ പാക്യാര, സഗീർ ഇരിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.





No comments