JHL

JHL

നിർത്തിയിട്ട കാറിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്ന കർണ്ണാടക മദ്യം പിടികൂടി.

കുമ്പള(www.truenewsmalayalam.com) : അംഗടിപദവിൽ ഓട്ടോഗാരേജിന് സമീപം നിർത്തിയിട്ട കാറിൽനിന്ന് 83.79 ലിറ്റർ കർണാടക മദ്യവും 24 ലിറ്റർ ബിയറും എക്സൈസ് അധികൃതർ കണ്ടെടുത്തു.
സർക്കിൾ ഇൻസ്പെക്ടർ ടോണി എസ്. ഐസക്കിന്റെ നേതൃത്വത്തിലുള്ള എക്സൈസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്.

സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എക്സൈസ് പ്രിവൻറീവ് ഓഫീസർ സി.കെ.വി. സുരേഷ്, വി. സജീവ്, സി.ഇ.ഒ. നൗഷാദ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.

ഗാരേജിന് പരിസരത്ത് മറ്റ് വാഹനങ്ങൾക്കിടയിൽ സംശയം തോന്നാത്ത വിധത്തിലാണ് കാർ ഉണ്ടായിരുന്നത്. പ്രതിയെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. കേസ് തുടർനടപടികൾക്കായി കുമ്പള എക്സൈസിന് കൈമാറി.





No comments