JHL

JHL

ലോറി മറിഞ്ഞ് നാല് ലോഡിങ്ങ് തൊഴിലാളികൾക്ക് ദാരുണാന്ത്യം.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : പാണത്തൂരിൽ ലോറി മറിഞ്ഞ് നാല് ലോഡിങ്ങ് തൊഴിലാളികൾക്ക് ദാരുണാന്ത്യം.

പാണത്തൂര്‍ കുണ്ടുപള്ളി സ്വദേശികളായ ബാബു, നാരായണന്‍, മോഹനന്‍, വെങ്കപ്പൂ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അനീഷ്, വേണുഗോപാലന്‍, വിജയന്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം, പാണത്തൂരിലേക്ക് മരം കയറ്റി വരുന്നതിനിടെയാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.

 മരത്തടികള്‍ക്കിടയില്‍ പെട്ട ഇവരെ നാട്ടുകാരും അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. ഇവരില്‍ മൂന്ന് പേരെ പൂടങ്കല്ല് ആശുത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാള്‍ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടു വരുന്നതിനിടെയാണ് മരണപ്പെട്ടത്.





No comments