JHL

JHL

മൊഗ്രാൽപുത്തൂരിൽ കുളവും പരിസരവും വൃത്തിയാക്കി

കാസർകോട്(www.truenewsmalayalam.com) : മൊഗ്രാൽപുത്തൂരിൽ മാലിന്യം നിറഞ്ഞ കുളവും പരിസരവും ഐഡിയൽ റിലീഫ് വിംഗിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ്: സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഗിരീഷ്, അബ്ദുൽ മജീദ്, ഐഡിയൽ റിലീഫ് വിംഗ് സംസ്ഥാന ഗവേണിങ് മെമ്പർ കെ. കെ. ഇസ്മായിൽ മാഷ് സൂരംബയൽ എന്നിവർ സംസാരിച്ചു. ജില്ലാ ലീഡർ അബ്ദുൽ ലത്തീഫ് കെ. ഐ. നേതൃത്വം നൽകി.

 ഐഡിയൽ റിലീഫ് വിംഗ് മെമ്പർമാരായ കെ. പി. ഖലീലുൽ റ ഹ്‌മാൻ  നദ് വി, ഷരീഫ് നായന്മാർമൂല, ഇല്യാസ് ഉപ്പള, വോളണ്ടിയർമരായ ഷഫീഖ് നായന്മാർമൂല,  താജ്ജുദ്ധീൻ മൊഗ്രാൽ പുത്തൂർ, ഫാരീഖ് ചെങ്കള  എന്നിവർ പ്രവർത്തനത്തിൽ പങ്കാളിയായി.

 നൗഷാദ് പി. എം. കെ.സ്വാഗതവും നഹാറുദ്ധീൻ മൊഗ്രാൽ പുത്തൂർ നന്ദിയും പറഞ്ഞു.





No comments