JHL

JHL

അജ്മാൻ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ദുബായ്(www.truenewsmalayalam.com) : സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ പതിറ്റാണ്ടു കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ കെ.എം.സി.സി.യുടെ പ്രവർത്തനങ്ങൾ വർത്തമാന കോവിഡ് കാലത്ത്  തുല്യതയില്ലാത്തതാണെന്നും  ,അവശതയനുഭവി ക്കുന്നവരെ കൂടെ ചേർത്തു പിടിക്കുന്ന സേവന പ്രവർത്തനങ്ങൾ  മാതൃകാപരമാണെന്നും അഷ്‌റഫ്‌ കർള  പറഞ്ഞു.
അജ്മാൻ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ്   കമിറ്റി ചെയർമാൻ കൂടിയായ കർള.

 അജ്മാൻ കെ എം.സി സി.മണ്ഡലം പ്രസിഡന്റ്  പി  വൈ  ഇബ്രാഹിം ആദ്യക്ഷത  വഹിച്ചു. അജ്മാൻ കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഷാഫി മാർപനടുക്ക യോഗം ഉദ്ഘാടനം ചെയ്തു. ദുബായ് കെഎംസിസി മഞ്ചേശ്വം മണ്ഡലം സെക്രട്ടറി മുനീർ ബെരിക്കെ, അഷ്‌റഫ്‌ മുട്ടം, മുസ്‌തഫ ഉപ്പള,ജാഫർ ഉപ്പള,സത്താർ  പി.വൈ, കാദർ കുമ്പള  തുടങ്ങിയർ സംസാരിച്ചു .

 എ.വൈ  മുഹമ്മദ്‌ സ്വാഗതവും, നിസാർ പെരിങ്കടി നന്ദിയും പറഞ്ഞു.

 പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി.വൈ ഇബ്രാഹിം,വൈസ് പ്രസിഡന്റുമാർ  മുസ്തഫ ഉപ്പള, ജാഫർ  ഉപ്പള  , കാദർ കുമ്പള  , ജനറൽ സെക്രട്ടറി ,നിസാർ കോസ്മോസ്, സെക്രട്ടറിമാർ പി വൈ. സത്താർ, മുനീർ ഉപ്പള, അൽതാഫ് അട്ക്കം, ട്രഷറർ  അഷ്‌റഫ്‌ മുട്ടം എന്നിവരെ തെരഞ്ഞടുത്തു.





No comments