JHL

JHL

മദ്യം കടത്തുന്നതിനിടെ കുമ്പള കോയിപ്പാടി സ്വദേശി പിടിയിൽ.

കുമ്പള(www.truenewsmalayalam.com) :  മദ്യം കടത്തുന്നതിനിടെ കുമ്പള കോയിപ്പാടി സ്വദേശി പിടിയിൽ. 

കോയിപ്പാടി കടപ്പുറം സ്വദേശി എ.കെ.പ്രമീഷ് എന്നയാളെയാണ് കുമ്പള റേഞ്ച് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മുൻ അബ്‌കാരി കേസുകളിലും പ്രതിയായ ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 5.22 ലിറ്റർ  കർണാടക മദ്യവും, മദ്യം വിറ്റ വകയിലുണ്ടായിരുന്ന 2990 രൂപയുമാണ് കണ്ടെടുത്തത്.

പി.ഒ എ.വി.രാജീവൻ , സിഇഒ മാരായ പി.കെ.ബാബുരാജൻ, കെ.വി.പ്രജിത്ത്കുമാർ, എ.കെ.നസിറുദീൻ, എം.ശ്രീജീഷ്, കെ.അമിത്, ഡബ്ല്യൂ.സി.ഇ.ഓ ബിജില എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments