JHL

JHL

പുത്തിഗെ റെയ്ഞ്ച് മുസാബഖ; മുഗു റോഡ് മുനവ്വിറുൽ ഇസ്ലാം മദ്റസക്ക് കിരീടം.

പുത്തിഗെ(www.truenewsmalayalam.com) : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുത്തിഗെ റെയ്ഞ്ച് നടത്തിയ മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരത്തിൽ ഇരുപത്തൊന്ന് മദ്റസകള പിന്നിലാക്കി ആഥിതേയരായ മുഗു റോഡ് മുനവറുൽ ഇസ്ലാം മദ്റസ കിരീടം ചൂടി. പുത്തിഗെ ഹയാത്തുൽ ഇസ്ലാം മദ്റസ രണ്ടാം സ്ഥാനത്തെത്തി.
സമാപന സമ്മേളനം ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു.

റൈഞ്ച് പ്രസിഡൻറ് മുനീർ ഫൈസി ഇടിയടുക്ക അധ്യക്ഷ്യം വഹിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് മഞ്ചേശ്വരം എം.എൽ.എ എ കെ എം അശ്റഫ് വിജയികൾക്ക് കൈമാറി. 

പുത്തിഗെ പഞ്ചായത്ത് പ്രസിഡൻറ് സുബ്ബണ്ണ ആൾവ, മുഫത്തിഷ് ഹംസ ഫൈസി, റൈഞ്ച് സെക്രട്ടറി ബശീർ മൗലവി കുമ്പഡാജ, ഖാസിം ദാരിമി മാസ്തിക്കുണ്ട്, വാർഡ് മെമ്പർ ബാലാക്ഷ റൈ തുടങ്ങിയവർ സംബന്ധിച്ചു.ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വാഗത സംഘം കൺവീനർ എം.എച്ച്.എ.റഹ്മാൻ ഉറുമി സ്വാഗതവും സിദ്ദീഖ് ഗുണാജെ നന്ദിയും പറഞ്ഞു.





No comments