JHL

JHL

വെറുപ്പിൻ്റെ രാഷ്ട്രീയം കൊലയാളികളെ സൃഷ്ടിക്കുന്നു; എസ് എസ് എഫ്.

മഞ്ചേശ്വരം(www.truenewsmalayalam.com) : രാഷ്ട്ര നിർമ്മാണ പുരോഗതിക്ക് പകരം പരസ്പരം വിദ്വേഷം വളർത്തി കലാപങ്ങൾ തീർക്കുന്ന ഭീകരവാദ പ്രസ്ഥാനങ്ങൾ രാജ്യത്തിന് അപമാനമാണെന്നും അത്തരം വിധ്വസംക പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുണമെന്നും എസ്എസ്എഫ് കാസർകോട് ജില്ല കാമ്പസ് അസംബ്ലി ആവശ്യപ്പെട്ടു.
പരസ്പരം  സംവാദങ്ങൾ നടത്തി ആശയ പോരാട്ടങ്ങൾ നടത്തുന്നതിന് പകരം ആയുധങ്ങളെടുത്ത് ആളെ കൊല്ലുന്ന രാഷ്ട്രീയം കാടത്തമാണെന്നും ജനാധിപത്യത്തിൻ്റെ സൗന്ദര്യം സംരക്ഷിക്കാൻ ഇവർ തയ്യാറാകണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

ഭീതി പടർത്തി  ജനങ്ങളെ വരുതിയിലാക്കുന്ന ആശയം ഫാസിസത്തിൻ്റേതാണ്. പുതുകാലത്തും ഫാസിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന പ്രസ്ഥാനങ്ങളെ നിലക്ക് നിർത്താൻ അധികാരികൾ ജാഗ്രത കാണിക്കണമെന്നും കൊലയാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്എസ്എഫ് ആവശ്യപ്പെട്ടു.

ലെറ്റ്സ് സ്മൈൽ ഇറ്റ്സ് ചാരിറ്റി എന്ന പ്രമേയത്തിൽ മഞ്ചേശ്വരം മള്ഹറിൽ നടക്കുന്ന കാമ്പസ് അസംബ്ലി ജില്ലാ പ്രസിഡൻ്റ് അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലത്തിൻ്റെ അദ്ധ്യക്ഷതയിൽ സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവരം  ഉദ്ഘാടനം ചെയ്തു.

സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി,കാട്ടിപ്പാറ അബ്ദുൽ ഖാദർസഖാഫി, റഹീം സഖാഫി ചിപ്പാർ,സാദിഖ് ആവളം,ഹസ്സൻ കുഞ്ഞി മള്ഹർ,ഫാറുഖ് പൊസോട്ട്, ഹാരിസ് ഹാജി സൈഗം എന്നിവർ സംബന്ധിച്ചു.

കണ്ണൂർ യൂനിവേഴ്സിറ്റി എൽഎൽഎം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഡ്വ: രിഫാഇ ഹിമമിയെ സയ്യിദ് ജലാലുദ്ധീൻ ബുഖാരി ആദരിച്ചു.





No comments