JHL

JHL

ബേക്കൽ പുഴയിൽ സഞ്ചാരികൾക്കായി കയാക്കിങ് തുടങ്ങി.

ബേക്കൽ(www.truenewsmalayalam.com) : ബേക്കൽ പുഴയിൽ സഞ്ചാരികൾക്കായി കയാക്കിങ് തുടങ്ങി. പള്ളിക്കരയിലെ കുടുംബശ്രീയും ഗോഡ്‌സ് ഓൺ കൺട്രി ക്ലബ്ബും ചേർന്നാണ് റോ ആൻഡ്‌ ഡൈൻ എന്ന പേരിൽ കയാക്കിങ് തുടങ്ങിയത്.
സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനംചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസഡൻറ് കെ.മണികണ്ഠൻ ആദ്യ യാത്ര നടത്തി.

 പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ നാസ്‌നിൻ വഹാബ്, ഭരണസമിതി അംഗങ്ങളായ വി.സൂരജ്, എ.മണികണ്ഠൻ, കെ.വി.ജയശ്രീ, മുഹമ്മദ് കുഞ്ഞി ചോണായി, ബി.ആർ.ഡി.സി. മാനേജർ രവീന്ദ്രൻ, മണി അതിക്കാൽ, മോഹൻകുമാർ നാരംതട്ട, ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് തുടങ്ങിയവർ സംസാരിച്ചു.





No comments