JHL

JHL

പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. മാർച്ച്.

ബദിയടുക്ക(www.truenewsmalayalam.com) : സി.പി.എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബദിയടുക്ക പഞ്ചായത്ത് ഭരണസമിതി കേരളസർക്കാർ ലൈഫ് മിഷൻ ഭവനപദ്ധതി അട്ടിമറിക്കുന്നുവെന്നാരോപിച്ചാണിത്.
കുമ്പള ഏരിയാ സെക്രട്ടറി സി.എ.സുബൈർ ധർണ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ പൊയ്യക്കണ്ടം, ബി.എം.സുബൈർ, കെ.ജഗന്നാഥ ഷെട്ടി, ജ്യോതി കാര്യാട്, പി.രഞ്ജിത്ത്, ഹമീദ് കെടഞ്ചി എന്നിവർ സംസാരിച്ചു.





No comments