JHL

JHL

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഫാത്തിമത്ത് ഷംലയെ അനുമോദിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ "സ്കൂൾ ഓഫ് മാപ്പിള ആർട്സ്"ന്റെ  പ്രാരംഭ  പ്രവർത്തനങ്ങൾക്ക് മൊഗ്രാലിൽ തുടക്കമായി.

 ഇശലുകൾ കൊണ്ട് ചരിത്രം രചിക്കുന്ന കലാകാരി ഫാത്തിമത്ത്  ഷംലയ്ക്ക്  അനുമോദനം ഒരുക്കിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. "പതിനാലാം രാവ്''ജനപ്രിയ റിയാലിറ്റി ഷോയിൽ പാടാൻ അവസരം ലഭിച്ച കലാകാരി കൂടിയാണ് ഇശൽ  ഗ്രാമത്തിലെ ഫാത്തിമത്ത് ഷംല.

കമ്മിറ്റി ചെയർമാൻ ബഷീർ അഹ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്‌  കവി പി എസ് ഹമീദ് ഉദ്ഘാടനം ചെയ്തു.ഷംലയ്ക്ക് ഉപഹാരവും സമർപ്പിച്ചു.സെഡ് എ  മൊഗ്രാൽ, ടി സി അഷ്റഫലി, ഹമീദ് പെർവാഡ്, എം എ  അബ്ദുൽറഹ്മാൻ സുർത്തിമുല്ല, എസ് കെ ഇക്ബാൽ, ഹമീദ് കാവിൽ, വിഎച്എസ് എസ് സി പ്രിൻസിപ്പാൾ ഉമേഷ്‌,  എംഎം റഹ്മാൻ, കെ വി  അഷ്റഫ്, എംഎസ് അഷ്റഫ്, എംഎ മൂസ, സിദ്ദിഖ് റഹ്മാൻ, എം പി അബ്ദുൽ ഖാദർ,കെ  മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുഹമ്മദ് മൊഗ്രാൽ, ടി  കെ ജാഫർ, അഷ്റഫ് പെർവാഡ്, എം ജി എ  റഹ്മാൻ, എൽ ടി  മനാഫ്, മുഹമ്മദ് കുഞ്ഞി മൈമൂൺ നഗർ, കാദർ മൊഗ്രാൽ, ഏ എം അബ്ദുൽ ഖാദർ,അധ്യാപകരായ ബിൻസി ടീച്ചർ, ശ്രീജ, സജീഷ്മ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൺവീനർ കെ എം മുഹമ്മദ് സ്വാഗതവും, ഫാത്തിമത്ത് ഷംല നന്ദിയും പറഞ്ഞു.





No comments