JHL

JHL

പി.എ. ഇബ്രാഹിം ഹാജി അനുസ്മരണം നടത്തി.

കാസർകോട്(www.truenewsmalayalam.com) : സൗദി കെ.എം.സി.സി. ജില്ലാ കമ്മിറ്റി പി.എ. ഇബ്രാഹിം ഹാജി അനുസ്മരണം നടത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രവാസജീവിതത്തിനുശേഷം നാട്ടിൽ കഴിയുന്നവർക്ക് 5000 രൂപ വീതം നൽകുന്ന കെ.എം.സി.സി.യുടെ പെൻഷനും ചടങ്ങിൽ വിതരണം ചെയ്തു.

സൗദി കെ.എം.സി.സി. ജില്ലാ പ്രസിഡന്റ് അൻവർ ചേരങ്കെ അധ്യക്ഷനായി. ടി.ഇ. അബ്ദുള്ള, എ. അബ്ദുൾ റഹ്മാൻ, മുസ ബി. ചെർക്കള, എ.എം. കടവത്ത്, അഷ്‌റഫ് എടനീർ, മാഹിൻ കേളോട്ട്, സി.എ. സൈമ, കെ.എം. ബഷീർ, ടി.വി.പി.ഖാലിദ് എന്നിവർ സംസാരിച്ചു.







No comments