JHL

JHL

ബന്തിയോട് അടുക്കയിൽ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.

ബന്തിയോട്(www.truenewsmalayalam.com) : ബന്തിയോട് അടുക്കയിൽ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.

അടുക്ക ഭഗവതി നഗർ സ്വദേശി ഹർഷിത് എന്നയാളെയാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 3.6 ലിറ്റർ മദ്യവുമായി കുമ്പള റെയ്ഞ്ച് ഇൻസ്പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 180 മില്ലിയുടെ 20 കുപ്പി മദ്യവും, മദ്യം വിറ്റ വകയിൽ ഉണ്ടായിരുന്ന 1360/- രൂപയുമാണ് പിടികൂടിയത്.

 പാർട്ടിയിൽ പി.ഒ എം.രാജീവൻ ,സി ഇ ഓ മാരായ പി.കെ.ബാബുരാജൻ, പി.സുധീഷ്, എം.ശ്രീജീഷ്, ഡ്രൈവർ സത്യൻ , ഐ.ബി എ.ഇ.ഐ  (Gr) ജോസഫ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.





No comments