JHL

JHL

ഷാൻ വധം: കൊലയാളികളടക്കം അഞ്ച്​ ആർ.എസ്​.എസുകാർ പിടിയിൽ.

ആലപ്പുഴ(www.truenewsmalayalam.com) : എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്​ ഷാനെ വെട്ടിക്കൊന്ന കൊലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിലായതായി സൂചന. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേർ ഉൾപ്പെടെ അഞ്ച്​ ആർ.എസ്​.എസുകാരാണ് പിടിയിലായത്​. ഇക്കാര്യം പൊലീസ്​ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെയും ഇന്ന്​ രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി അതുല്‍ പിടിയിലായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇയാളെ കൂടാതെ ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ദ് എന്നിവരാണ്​ പിടിയിലായതെന്നാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് അർധരാത്രിയോടെ മരിക്കുകയായിരുന്നു. പിന്നാലെ പിറ്റേന്ന്​ പുലർച്ചെ ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു.

ഷാനെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ അറസ്റ്റിലായ രാജേ​ന്ദ്ര​പ്ര​സാ​ദ്, ര​തീ​ഷ് എ​ന്നി​വ​രെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി ഇന്നലെ ആ​ർ.​എ​സ്.​എ​സ്​ ജി​ല്ല കാ​ര്യാ​ല​യ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് നടത്തിയിരുന്നു. കൊ​ല​ ആ​സൂ​ത്ര​ണം ചെ​യ്​​ത​ത​ട​ക്കം കു​റ്റം ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്​​ത ഇ​വ​ർ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു.

ആ​ല​പ്പു​ഴ ത​ത്ത​പ്പ​ള്ളി​യി​ലെ ആ​ർ.​എ​സ്.​എ​സ്​ ജി​ല്ല കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്നാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന കാ​ര്യാ​ല​യ​ത്തി​ലാ​ണോ ന​ട​ന്ന​തെ​ന്ന്​ വ്യ​ക്​​ത​മ​ല്ല. ഇ​വ​ർ ഒ​ളി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്ന്​ ക​ണ്ടെ​ത്തി​യ കാ​ര്യാ​ല​യ​ത്തി​ലെ മു​റി​ക​ളി​ൽ എ​ത്തി​ച്ചാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. മ​റ്റ്​ മു​റി​ക​ളും പൊ​ലീ​സ്​ പ​രി​ശോ​ധി​ച്ചു. ക​ർ​ശ​ന പൊ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് പ്ര​തി​ക​ളെ അ​വി​ടെ എ​ത്തി​ച്ച​ത്.

കൊ​ല​യാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​ന്​ അ​റ​സ്​​റ്റി​ലാ​യ സേവാഭാരതി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 27ാം വാ​ർ​ഡി​ൽ നി​ക​ർ​ത്തി​ൽ വീ​ട്ടി​ൽ അ​ഖി​ലി​നെ (30) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഷാ​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘം വ​ന്ന കാ​ർ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ഉ​പേ​ക്ഷി​ച്ച​ശേ​ഷം അ​ഖി​ൽ ഓ​ടി​ച്ച സേ​വാ​ഭാ​ര​തി​യു​ടെ ആം​ബു​ല​ൻ​സി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സും ക​സ്​​റ്റ​ഡി​യിലെടുത്തിട്ടുണ്ട്​.

ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ​യും പ്ര​തി​ക​ൾ എ​ല്ലാ​വ​രെ​യും തി​രി​ച്ച​റി​ഞ്ഞതായും സം​സ്​​ഥാ​നം വി​ട്ട പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും എഡി.ജി.പി വിജയ്​ സാഖറെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കൊ​ല​പാ​ത​ക​ത്തി​ന്​ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത​ു​നി​ന്നു​ള്ള സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ സം​ഘ​ത്തെ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത​ല നേ​താ​ക്ക​ൾ​ക്കും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടാ​യേ​ക്കാം. അ​ത് പ​രി​ശോ​ധി​ക്കു​ന്നു​വെ​ന്നും എ.​ഡി.​ജി.​പി അ​റി​യി​ച്ചു.





No comments