JHL

JHL

മംഗളൂരുവിൽ എം ബി ബി എസ് വിദ്യാർഥിനി താമസ സ്ഥലത്ത് മരിച്ച നിലയിൽ; മലയാളി സഹപാഠി പിടിയിൽ

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ എം ബി ബി എസ് വിദ്യാർഥിനി താമസ സ്ഥലത്ത് മരിച്ച നിലയിൽ.

ബിദാർ ആനന്ദ്‌നഗർ സ്വദേശിനി വൈശാലി ഗെയ്‌ക്‌വാദി(25)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈശാലി കുത്താറിലെ അപ്പാർട്ട്‌മെന്റിൽ താമസിച്ചു വരികയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.

യുവതിയുടെ സഹപാഠിയും അതേ കെട്ടിടത്തിൽ താമസക്കാരനുമായ മലയാളി വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പാലക്കാട് സ്വദേശി സുജിഷ് (24) എന്നയാളെയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്.

പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.


No comments