JHL

JHL

സ്​ത്രീകളുടെ വിവാഹ​പ്രായം 21 വയസാക്കി ഉയർത്താനുള്ള ശിപാർശക്ക്​ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

ന്യൂഡൽഹി(www.truenewsmalayalam.com) : സ്​ത്രീകളുടെ വിവാഹ​പ്രായം ഉയർത്താനുള്ള ശിപാർശക്ക്​ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സ്​ത്രീകളുടെ വിവാഹപ്രായം 18 വയസിൽ നിന്ന്​ 21 വയസാക്കിയാവും ഉയർത്തുക. ഇതോടെ സ്​ത്രീകളുടേയും പുരുഷൻമാരുടേയും വിവാഹപ്രായം 21 ആകും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ വിവാഹപ്രായം ഉയർത്തുന്നത്​ പരിഗണനയിലുണ്ടെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്​തമാക്കിയിരുന്നു.
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ബാലവിവാഹം തടയുന്ന നിയമം, സ്​പെഷ്യൽ മാരജ്​ ആക്​ട്​, വ്യക്​തിനിയമം, ഹിന്ദുമാരേജ്​ ആക്​ട്​ എന്നിവയിൽ ഭേദഗതി വരുത്തും. ജയ ജെയ്​റ്റ്​ലിയുടെ നേതൃത്വത്തിൽ നീതി ആയോഗ്​ നിയോഗിച്ച സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ്​ കേന്ദ്രസർക്കാറിന്‍റെ നിർണായക തീരുമാനം.

മാതൃമരണനിരക്ക്​ കുറക്കൽ, പോഷകാഹാരകുറവ്​ പരിഹരിക്കൽ തുടങ്ങിയവയെ കുറിച്ച്​ പഠിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാനായിരുന്നു നീതി ആയോഗ്​ പ്രത്യേക സമിതിയെ നിയോഗിച്ചത്​. ജനന നിയന്ത്രണത്തിനല്ല തന്‍റെ റിപ്പോർട്ട്​ പ്രാധാന്യം നൽകുന്നതെന്ന്​ ജയ ജെയ്​റ്റ്​ലി അന്ന്​ തന്നെ വ്യക്​തമാക്കിയിരുന്നു. ജനന നിരക്ക്​ ഇപ്പോൾ നിയന്ത്രണത്തിലാണ്​. എന്നാൽ, റിപ്പോർട്ടിലൂടെ സ്​ത്രീകളെ ശാക്​തീകരിക്കുകയാണ്​ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞിരുന്നു.





No comments