JHL

JHL

അതിജീവനം; എൻഎസ്എസ് സപ്തദിന ക്യാമ്പിന് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി.

കുമ്പള(www.truenewsmalayalam.com) : കുമ്പള: കുമ്പള ജിഎച്ച്എസ്എസിൽ എൻ എസ് എസ് 'അതിജീവനം 2021' ക്യാമ്പിന് തുടക്കമായി.

     പ്രിൻസിപ്പൽ ശ്രീ ദിവാകരൻ കെ. പതാക ഉയർത്തി.

തുടർന്ന് ക്യാമ്പ് അംഗങ്ങൾ എൻ എസ് എസ് ഉയർത്തിപ്പിടിക്കുന്ന വിവിധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാഡുമായി കുമ്പള ടൗണിൽ വിളംബര ജാഥ നടത്തി.

കുമ്പള പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ 
സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമാവതി അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ്  ഉദ്ഘാടനം നിർവ്വഹിച്ചു. കുമ്പള എസ് ഐ ശ്രീ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ സിദ്ധീഖ് ക്യാമ്പ് വിശദീകരിച്ചു. 
പി ടി എ പ്രസിഡൻ്റ് അഹമ്മദലി, പി ടി എ വൈസ് പ്രസിഡൻ്റും പഞ്ചായത്ത് വെൽഫെയർ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാനുമായ കൊഗ്ഗു, പി ടി എ വൈസ് പ്രസിഡൻ്റ് യൂസഫ് ഉളുവാർ, വാർഡ് മെമ്പർ അജയ് എം, പി ടി എ എക്സിക്യുട്ടിവ് അംഗം അഷ്റഫ് ബായാർ, എച്ച് എം കൃഷ്ണമൂർത്തി, അധ്യാപകരായ  സതീഷ്, കനകമ്മ, എന്നിവർ ആശംസാ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ. ദിവാകരൻ സ്വാഗതവും രവി എം നന്ദിയും പറഞ്ഞു. സപ്തദിന ക്യാമ്പ്
വിവിധ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച്
 ജനുവരി ഒന്നിന് സമാപിക്കും.




No comments