JHL

JHL

സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം, പൊലീസ് നടപടി ശക്തമാക്കി.

കാസർകോട്(www.truenewsmalayalam.com) : സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം, പൊലീസ് നടപടി ശക്തമാക്കി.

 കാസർകോട് ജില്ലയിൽ ഇരുപതോളം കേസുകൾ റെജിസ്റ്റർ ചെയ്തു.

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തി പെടുത്തുന്നതും മതസ്പർധ വളർത്തുന്നതുമായ സന്ദേശങ്ങൾ അയച്ചവർക്കെതിരെയാണ് നടപടി.

രണ്ട് ഫേസ്ബുക് പേജുകൾക്കെതിരെയും കാസർകോട് പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക സ്റ്റേഷനുകളിൽ ഓരോ കേസും റെജിസ്റ്റർ ചെയ്തു.

സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പൊലീസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.



No comments