JHL

JHL

കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

മുഹമ്മദ് മുസ്താഖ് (24) എന്നയാളെയാണ് 2.8 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയി ജോസഫിന്റെ നേതൃത്വത്തതിലുള്ള സംഘം ഇന്നലെ രാത്രി പടന്നക്കാട്ട് വച്ച് പിടികൂടിയത്.

പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍, ഇ.കെ. ബിജോയ്, എം.വി. സുധീന്ദ്രന്‍, സിവില്‍ ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, അജീഷ് സി., മനോജ് പി., മഞ്ജുനാഥന്‍, മോഹന കുമാര്‍, ശൈലേഷ് കുമാര്‍ എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments