JHL

JHL

പൈവളിഗെയിൽ അനുവദിച്ച പൊലീസ്‌ സ്‌റ്റേഷൻ ഉടൻ യാഥാർഥ്യമാക്കണം; സിപിഐഎം.

മഞ്ചേശ്വരം(www.truenewsmalayalam.com) : കുമ്പള പൊലീസ്‌ സ്‌റ്റേഷൻ വിഭജിച്ച്‌ പൈവളിഗെയിൽ സർക്കാർ അനുവദിച്ച പൊലീസ്‌ സ്‌റ്റേഷൻ ഉടൻ യാഥാർഥ്യമാക്കണമെന്ന്‌  സിപിഐ എം മഞ്ചേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 

പൈവളിഗെയിൽ ഐടിഐ കോളേജ് യഥാർഥ്യമാക്കുക, വോർക്കാടി പഞ്ചായത്തിൽ സർക്കാർ ഹൈസ്‌കൂൾ അനുവദിക്കുക,  മീഞ്ചയിൽ കെഎസ്‌ഇബി സെക്‌ഷൻ ഓഫീസ് അനുവദിക്കുക, പൊസഡി ഗുമ്പെ ടൂറിസ്‌റ്റ്‌ കേന്ദ്രമായി ഉയർത്തുക, മുടിപ്പുവിൽ നിന്ന് മലയോര ഹൈവേയിലൂടെ കാസർകോടേക്ക്‌ കെഎസ്‌ആർടിസി ബസ് അനുവദിക്കുക, മീഞ്ച -കൊമ്മംഗള പാലം യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പൊതുചർച്ചയിൽ 20 പേർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ ചന്ദ്രൻ, ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ എന്നിവർ മറുപടി പറഞ്ഞു. കെ കമലാക്ഷ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, വി വി രമേശൻ, എം ശങ്കർ റൈ എന്നിവർ സംസാരിച്ചു. സംഘാടക സമിതിക്ക്‌ വേണ്ടി  കൺവീനർ ഡി ബൂബയും പ്രസീഡിയത്തിന്‌ എസ്‌ ഭാരതിയും നന്ദി പറഞ്ഞു. 

മജീർപ്പള അബൂബക്കർ സിദ്ദീഖ്‌ നഗറിൽ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. വി വി രമേശൻ സംസാരിച്ചു.  ഡി ബൂബ സ്വാഗതം പറഞ്ഞു.





No comments