JHL

JHL

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റിനെ മാറ്റി, പഴയ പ്രസിഡൻ്റ് താക്കോലുമായി സ്ഥലം വിട്ടു; ലീഡർ അനുസ്മരണം ഓഫീസ് വരാന്തയിൽ

കുമ്പള(www.truenewsmalayalam.com) : ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റിനെ മാറ്റി, പഴയ പ്രസിഡൻ്റ് താക്കോലുമായി സ്ഥലം വിട്ടു. ലീഡർ കെ.കരുണാകരന്റെ പതിനൊന്നാം ചരമ വാർഷികം കുമ്പളയിൽ ബ്ലോക്ക് കൊൺഗ്രസ്സ് കമ്മിറ്റി ഓഫീസിന്റെ വരാന്തയിൽ.

ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മണ പ്രഭുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് നേതാക്കളായ മഞ്ചുനാഥ ആൾവാ, ലോക്‌നാഥ് ഷെട്ടി, രാമാ, തോമസ് റോഡ്രിഗസ് തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

നാല് ദശാബ്ദത്തിലധികം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിണ്ടന്റായിരുന്ന സാമിക്കുട്ടി മാഷിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ആ സ്ഥാനത്തേക്ക് പുതിയ ഭാരവാഹിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം അറിഞ്ഞ സാമിക്കുട്ടി മാഷ് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് പൂട്ടി താക്കോലുമായി പോവുകയായിരുന്നെന്ന് പ്രവർത്തകർ പറഞ്ഞു.

രണ്ടു മാസത്തോളമായി ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.
കെ.കരുണാകരൻ ചരമവാര്ഷികത്തിനെങ്കിലും ഓഫീസ് തുറന്നേക്കുമെന്ന് കരുതിയെത്തിയ ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ ഏറെ കാത്ത് നിന്നിട്ടും ഓഫീസ് തുറക്കാത്തതിനാൽ ലീഡറുടെ ചിത്രം വരാന്തയിൽ കസേരയിൽ അലങ്കരിച്ച് വച്ച് ചരമ വാർഷികം ആചരിക്കുകയായിരുന്നു. കെ.കരുണാകരൻ കോൺഗ്രസിനും യുഡിഎഫിനും നൽകിയ സേവനങ്ങൾ നേതാക്കൾ അനുസ്മരിച്ചു. 




No comments