JHL

JHL

പൈവളിഗെയിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

പൈവളിഗെ(www.truenewsmalayalam.com) : പൈവളിഗെയിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

കുദ്രിമുദെ സ്വദേശി കെ.രാജഗോപാല എന്നയാളെയാണ് KL-14 L-654 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 3.24 ലിറ്റർ കർണ്ണാടക മദ്യവുമായി കുമ്പള റേഞ്ച് പി.ഒ. എം.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 180 മില്ലിയുടെ 18 കുപ്പി മദ്യമാണ് പിടികൂടിയത്.

സിഇഒ മാരായ പ്രജിത്ത്കുമാർ , ജിജിത്ത് കുമാർ , എ.കെ.നസിറുദീൻ, എം.എം.അഖിലേഷ്., എം. എസ്.നന്ദു, ഡ്രൈവർ സത്യൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments