JHL

JHL

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശിനിയുൾപ്പെടെ രണ്ടു പേർ കസ്റ്റംസ് പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശിനിയുൾപ്പെടെ രണ്ടു പേർ കസ്റ്റംസ് പിടിയിൽ.
കാസർഗോഡ് സ്വദേശിനിയായ ആയിഷ, ദക്ഷിണ കന്നഡ സ്വദേശി മുഹമ്മദ് റാഫി എന്നിവരെയാണ് കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ ജ്യോതിലക്ഷ്മി, വി.പി ജോയി, എന്‍.സി പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

 ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തില്‍ എത്തിയ റാഫിയില്‍ നിന്ന് 1962 ഗ്രാം സ്വര്‍ണവും, എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയില്‍ നിന്നെത്തിയ യുവതിയില്‍ നിന്ന് 431 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഇരുവരില്‍ നിന്നുമായി മൊത്തം 1,14,69,600 രൂപ വിലമതിക്കുന്ന 2360 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.





No comments