JHL

JHL

പ്രൊഫ. ടി.സി.മാധവപ്പണിക്കർ എൻഡോവ്‌മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കാസർകോട്(www.truenewsmalayalam.com) : ഗവ. കോളേജ് ജിയോളജി വകുപ്പ്, ജിയോ അലുമ്നി, എൻഡോവ്‌മെന്റ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ നൽകുന്ന പ്രൊഫ. ടി.സി.മാധവപ്പണിക്കർ എൻഡോവ്‌മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞവർഷം കണ്ണൂർ സർവകലാശാല എം.എസ്‌സി. ജിയോളജി പരീക്ഷയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ വി.രേവതി, ടി.ശരത് കുമാർ, ബി.എസ്‌സി. ജിയോളജിയിൽ ഒന്നാമതെത്തിയ ശ്രീമോൾ എസ്.നായർ, ഇ.എം.ശരത് രാജ് എന്നിവർക്കാണ് പുരസ്കാരം കൈമാറിയത്.

പ്രിൻസിപ്പൽ ഡോ. രമ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. പ്രൊഫ. വി.ഗോപിനാഥൻ അധ്യക്ഷനായി. വി.ഡി.ജോസഫ്, അർജുനൻ തായലങ്ങാടി, ഡോ. എ.എൻ.മനോഹരൻ, ഡോ. എ.എൽ.അനന്തപദ്‌മനാഭ, എൻ.എം.അബ്ദുള്ള, പ്രൊഫ. ശ്രീമതി ഗോപിനാഥ്, എൻ.അശോക് കുമാർ, പ്രൊഫ. പി.കെ.രാജൻ, ഡോ. കെ.എം.അബ്ദുൾ അഷ്‌റഫ്, എ.പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു.





No comments