JHL

JHL

മഞ്ചേശ്വരത്ത് ഏഴാം ക്ലാസ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ജീപ്പ്‌ ഡ്രൈവർ പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഏഴാം ക്ലാസ്‌ വിദ്യാർഥിനിയെ വീട്ടിൽക്കയറി പീഡിപ്പിച്ച സംഭവത്തിൽ ജീപ്പ്‌ ഡ്രൈവറെ മഞ്ചേശ്വരം പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
ഡ്രൈവർ ജനാർദനനെ (44) ആണ്‌ അറസ്റ്റ്‌ ചെയ്തത്‌. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത്‌ എത്തിയ ഇയാൾ പതിമ്മൂന്നുകാരിയെ പീഡിപ്പിക്കുകയായിരുന്നു. അച്ഛൻ കൂലിപ്പണിക്ക്‌ പോയതായിരുന്നു.

അമ്മ പെൺകുട്ടിയുടെ സഹോദരനോടൊപ്പം പുറത്ത്‌ പോയിരുന്നു. ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്‌ പെൺകുട്ടി പീഡനത്തിനിരയായ വിവരമറിഞ്ഞത്‌. തുടർന്ന് എസ്‌.സി. പ്രൊമോട്ടർ മുഖേന മഞ്ചേശ്വരം പൊലീസിനെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ അന്വേഷണത്തിൽ ജനനാർദനനെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു.





No comments