JHL

JHL

കാസർകോട്‌ മെഡിക്കൽ കോളേജ്‌ നിർമാണം വേഗത്തിൽ പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കണം; സിപിഐഎം.

കുമ്പള(www.truenewsmalayalam.com) : കാസർകോട്‌ മെഡിക്കൽ കോളേജ്‌ നിർമാണം വേഗത്തിൽ പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കണമെന്ന്‌ സിപിഐഎം കുമ്പള ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജനറൽ ഒപി വിഭാഗം ആരംഭിക്കാനുള്ള നടപടി വേഗത്തിലാക്കണം.
പുത്തിഗെയിലെ ഷിറിയ അണക്കെട്ട്‌, കുമ്പളയിലെ ബംബ്രാണ അണക്കെട്ട്‌, ഷിറിയ പുഴയിൽ ആരിക്കാടിയിൽ നിർമിക്കുന്ന പുലിമുട്ട്‌ എന്നിവ ഉടൻ യാഥാർഥ്യമാക്കുക,  കുമ്പള റെയിൽവേ സ്‌റ്റേഷനിൽ അടിസ്ഥാന സൗകര്യമൊരുക്കുക, കല്ലടുക്ക ചെർക്കള അന്തർ സംസ്ഥാന പാത ഗതാഗത യോഗ്യമാക്കുക, എൻമകജെ പഞ്ചായത്തിൽ മലയാളം മാധ്യമത്തിൽ സർക്കാർ സ്‌കൂളുകൾ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. 

 പൊതുചർച്ചയിൽ 24 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണനും ഏരിയാ സെക്രട്ടറി സി എ സുബൈറും ചർച്ചക്ക്‌ മറുപടി പറഞ്ഞു. ഡി എൻ രാധാകൃഷ്‌ണൻ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ, വി പി പി മുസ്‌തഫ, വി കെ രാജൻ, കെ ആർ ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രഘുദേവൻ, വി വി രമേശൻ, എം സുമതി, കെ എ മുഹമ്മദ്‌ ഹനീഫ, എം ശങ്കർ റൈ എന്നിവർ സംസാരിച്ചു.  സംഘാടക സമിതിക്കായി പ്രകാശ്‌ അമ്മണ്ണായയും പ്രസീഡിയത്തിന്‌ വിട്ടൽ റൈയും  നന്ദി പറഞ്ഞു. 

നീർച്ചാൽ അജിത്ത്‌കുമാർ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന സമിതി അംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സി എ സുബൈർ അധ്യക്ഷനായി. കെ ആർ ജയാനന്ദ, വി വി രമേശൻ, സിജി മാത്യു, അഡ്വ. സി ഷുക്കൂർ എന്നിവർ സംസാരിച്ചു. കെ ജഗനാഥ ഷെട്ടി സ്വാഗതം പറഞ്ഞു.





No comments