JHL

JHL

രണ്ട് കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശി പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : കാസർഗോട്ട് രണ്ട് കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശി പിടിയിൽ. താമരശ്ശേരി കൊറങ്ങാട് സ്വദേശിയായ മജീദി(39)നെയാണ് എസ്.ഐ. വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മംഗളൂരുവിൽ നിന്ന് വന്ന ബസ്സില്‍ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന സഞ്ചി പരിശോദിച്ചപ്പോഴാണ് 2 കിലോ കഞ്ചാവ് കണ്ടെടുത്തത്.

 ഇയാൾ മംഗളൂരുവില്‍ നിന്നും കഞ്ചാവ് വാങ്ങി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഭാഗത്ത് വില്‍പന നടത്താറാണ് പതിവെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ലക്ഷ്മി നാരായണന്‍, ജയേഷ് പല്ലത്ത് എന്നിവരും ഉണ്ടായിരുന്നു.





No comments