JHL

JHL

മുഗു സ്വദേശിയായ വ്യാപാരിയെ മർദ്ദിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്തതായി പരാതി.

കുമ്പള(www.truenewsmalayalam.com) : മുഗു സ്വദേശിയായ വ്യാപാരിയെ മർദ്ദിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്തതായി പരാതി. നാസര്‍ ബായാർ(44) എന്നയാളെയാണ് കവർച്ചാ സംഘം മർദ്ദിച്ചത്.

ഇന്നലെ ആറു മണിയോടെയാണ് സംഭവം, കാറിലെത്തിയ രണ്ടു പേരടങ്ങിയ സംഘം കുമ്പള താജ് ഹോട്ടലിന് സമീപത്തെ കടയില്‍ കയറി നാസറിന്റെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം മര്‍ദ്ദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന 20,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു.

നാസറിനെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

 സംഭവത്തിന് ശേഷം അക്രമി സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നൂവത്രെ. ചായപ്പൊടി വിതരണ വ്യാപാരിയാണ് നാസര്‍. സംഭവം സംബന്ധിച്ച് കുമ്പള പൊലീസ് അന്വേഷിച്ച് വരുന്നു.





No comments