JHL

JHL

ബദിയടുക്കയിൽ ക്ഷേത്ര മേൽശാന്തി വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ.

ബദിയടുക്ക(www.truenewsmalayalam.com) : ബേള കുമാരമംഗലം ക്ഷേത്ര മേൽശാന്തി വേദമൂർത്തി രാമചന്ദ്ര അഡിഗെ (69) യെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

പൂജാരിയും വേദപണ്ഡിതനുമായ വിഷ്ണു അഡിഗെ യുടെയും പത്മാവതിയമ്മയുടെയും മകനാണ്. ഭാര്യ: ഗായത്രി. മക്കൾ: പല്ലവി, ശ്രീവല്ലി.സഹോദരങ്ങൾ: കൃഷ്ണ അഡിഗെ, സുബ്രഹ്മണ്യ അഡിഗെ, ഗണപതി അഡിഗെ, പത്മനാഭ ശർമ്മ (ഇരിങ്ങാലക്കുട).

വെള്ളിയാഴ്ച വൈകുന്നേരം കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.കാസർകോട് നിന്നും എത്തിയ അഗ്നിരക്ഷാ സേനയും ബദിയടുക്ക പോലീസും മൃതദേഹം പുറത്തെടുത്തു.





No comments