JHL

JHL

മൊഗ്രാലിന് നഷ്ടമായത് തലമുറകളുടെ സിരകളിൽ ഫുട്ബോൾ ലഹരി കുത്തിനിറച്ച മാന്ത്രികൻ; സിറ്റിസൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌

മൊഗ്രാൽ(www.truenewsmalayalam.com) : ഫുട്ബാൾ ലഹരി ആവാഹിച്ചെടുത്ത് ആറര പതിറ്റാണ്ടു കാലം തലമുറകളുടെ സിരകളിൽ കുത്തിനിറച്ച ഫുട്ബോൾ മാന്ത്രികനെയാണ് കുത്തിരിപ്പ് മുഹമ്മദിന്റെ നിര്യാണത്തോടെ മൊഗ്രാലിന് നഷ്ടമായതെന്ന് മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
ക്ലബ് പരിസരത്ത് നടന്ന യോഗം മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ ആദ്യ കാല പ്രസിഡന്റ്‌ ടി.സി അഷ്‌റഫ്‌ അലി ഉദ്ഘാടനം ചെയ്തു. മംഗലാപുരം യൂണിവേഴ്സിറ്റി മുൻ ഫുട്ബോൾ താരം ടി. എം ശുഹൈബ് അധ്യക്ഷത വഹിച്ചു.

ഫുട്ബാളിനെ ജീവവായുവായി കണ്ട്, സ്വാർത്ഥ താല്പര്യങ്ങൾ നിശ്ശേഷമില്ലാതെ അതിന്റെ വളർച്ചയ്ക്കായി ഓടി നടന്ന ഫുട്ബോൾ ആചാര്യാനായിരുന്നു കുത്തിരിപ്പ് മുഹമ്മദ്‌ എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എം.എസ്.സി മുൻ സെക്രട്ടറി എം. മാഹിൻ മാസ്റ്റർ പറഞ്ഞു.

ബി.വി.എ ഹമീദ് മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എം.എസ്.സി മുൻ സെക്രട്ടറി സെഡ്.എ മൊഗ്രാൽ, ഷഹീറലി ശിഹാബ്, പ്രസംഗിച്ചു. ക്ലബ് മുൻ പ്രസിഡന്റ് ടി. കെ അൻവർ സ്വാഗതവും ഖലീൽ എം നന്ദിയും പറഞ്ഞു.

യു. എം അമീൻ, നൂഹ്. കെ.കെ, കുഞ്ഞഹമ്മദ് ടി. എം, ഹബി ഷാർജ, ഫവാസ്. ടി.എം, ഹമീദ് കെ.കെ, ബി.എം അബ്ദുല്ല, ഇസ്മയിൽ കെ.പി, അബ്ദുല്ല.കെ.ടി,എസ്.എ മുഹമ്മദ്‌, ശിഹാബ് യു.എം, ആദം കടവത്ത്, അസീസ്. കെ. കെ, ഇർഫാൻ.യു എം, സവാദ്, സാഹിദ്. യു. കെ, യൂനസ് ആദൂർ, മുർഷിദ്, മുന്ന,ഫായിസ് തുടങ്ങിയവർ സംബന്ധിച്ചു.





No comments