JHL

JHL

സി പി എം ജില്ലാ കമ്മിറ്റി ഓഫീസ്‌ 26ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.

കാസര്‍കോട്‌(www.truenewsmalayalam.com) : അത്യാധുനിക സൗകര്യങ്ങളോടെ പണിപൂര്‍ത്തിയാക്കിയ സി പി എം ജില്ലാ കമ്മിറ്റി ഓഫീസ്‌ 26ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
വിദ്യാനഗര്‍ ചാലയിലാണ്‌ മൂവായിരം ചതുരശ്രയടിയില്‍ കെട്ടിടം പൂര്‍ത്തിയായത്‌. പൂര്‍ണ്ണമായും ശീതീകരിച്ച ഓഫീസില്‍ സമ്മേളന ഹാള്‍, ലൈബ്രററി, വായനാ മുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്‌. നാലു കോടിയോളം രൂപ ചെലഴിച്ചാണ്‌ ഓഫീസ്‌ നിര്‍മ്മിച്ചതെന്ന്‌ പറയുന്നു. നൂറോളം വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാകത്തിലാണ്‌ പാര്‍ക്കിംഗ്‌ ഏരിയ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. സംസ്ഥാനത്തെ തന്നെ ഏറ്റവും സൗകര്യമുള്ള ജില്ലാ കമ്മിറ്റി ഓഫീസായിരിക്കും ഇതെന്ന്‌ പാര്‍ട്ടി അണികള്‍ പറയുന്നു.

മന്ദിരത്തിനകത്ത്‌ അസ്‌തമിക്കാത്ത സൂര്യന്‍ എന്ന ആശയത്തില്‍ പ്രമുഖ ശില്‍പ്പി രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ മൊറോക്യന്‍ ശില്‍പ്പവും ഒരുക്കിയിട്ടുണ്ട്‌. ആദിവാസി കാലഘട്ടവും വിപ്ലവ മുന്നേറ്റങ്ങളും ആധുനിക കാലത്തെ യുദ്ധ വെറിയും ശില്‍പ്പങ്ങളിലൂടെ ചുവരില്‍ സാക്ഷാത്‌കരിച്ചിട്ടുണ്ട്‌.





No comments