JHL

JHL

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ.

കണ്ണൂര്‍(www.truenewsmalayalam.com) : ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ.

അബ്ദുല്‍ ഷംറൂദ്, മൊയ്തീന്‍കുഞ്ഞി എന്നിവരിൽ നിന്നാണ് കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം 75 ലക്ഷം രൂപ വിളമടിക്കുന്ന സ്വർണ്ണം പിടികൂടിയത്.

ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ അബ്ദുല്‍ ഷംറൂദില്‍ നിന്ന് 48 ലക്ഷം രൂപയുടെ 782 ഗ്രാം സ്വര്‍ണവും, അബൂദാബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ മൊയ്തീന്‍ കുഞ്ഞിയില്‍ നിന്ന് 37 ലക്ഷം രൂപയുടെ 768 ഗ്രാം സ്വര്‍ണവുമാണ് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്തുന്നതിനിടെ പിടികൂടിയത്.

ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.





No comments