എം എസ് മൊഗ്രാൽ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : എം എസ് മൊഗ്രാൽ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു. റിട്ട. ഹെഡ്മാസ്റ്റർ എം എം മാഹിൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് സിദ്ദീഖ് അലി മൊഗ്രാൽ അധ്യക്ഷത വഹിച്ചു.വിജയൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അഹ്‌മദ് അലി കുമ്പള, സിദ്ദീഖ് റഹ്‌മാൻ, എം എ അബ്ദുൽ റഹ്‌മാൻ, എം സി കുഞ്ഞഹമ്മദ്, ഹനീഫ കൊപ്പളം, നിഹാൽ, ഹസീബ് സംസാരിച്ചു. മുഹമ്മദ് ഹാഷിർ സ്വാഗതവും റഹീസ് നന്ദിയും പറഞ്ഞു.
Post a Comment