JHL

JHL

മൊഗ്രാലിൽ നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻഎസ്എസ് യൂണിറ്റ് വിഎച്എസ് വിഭാഗം സപ്തദിന ക്യാമ്പിന്റെ  ഭാഗമായി സ്കൂളിൽ വെച്ച് നാളെ (30-12-21-വ്യാഴം) രാവിലെ 10 മണി മുതൽ ഒരു മണി വരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്- നിരാമയ സംഘടിപ്പിക്കും.
കോവിഡാനന്തര രോഗികൾക്ക്  ക്യാമ്പ് ഏറെ പ്രയോജനപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പിൽ എത്തുന്ന രോഗികൾക്ക് പരിശോധനയ്ക്ക് പുറമേ സൗജന്യ മരുന്നുകളും നൽകുമെന്നും സംഘാടകസമിതി ചെയർമാൻ കെ എം മുഹമ്മദ്, പ്രോഗ്രാം ഓഫീസർ ബിൻസി പി എസ്, ക്യാമ്പ് ലീഡർ അബ്ദുറഹ്മാൻ സിനാൻ എന്നിവർ അറിയിച്ചു.




No comments