JHL

JHL

'ക്വിറ്റ് മോദി" ;തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എഫ്.ഐ. ടി. യു. ധർണ നടത്തി

കാസറഗോഡ്(www.truenewsmalayalam.com) : തൊഴിലാളി വിരുദ്ധ കോഡുകൾ റദ്ദാക്കുക, എക്സൈസ് ഡൂട്ടി കുറക്കുക ,ഇന്ധന വില നിയന്ത്രിക്കുക, ഗാർഹിക പാചക വാതക സബ്സിഡി പുനസ്ഥാപിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.ഐ. ടി. യു. കാസറഗോഡ് ജില്ലാ കമ്മിറ്റി ഹെഡ് പോസ് റ്റോഫീസിന് മുന്നിൽ ധർണ നടത്തി.

 എഫ്. ഐ .ടി .യു.ദേശ വ്യാപകമായി സംഘടിപ്പിച്ച ക്വിറ്റ് മോദി സമരത്തിൻ്റെ ഭാഗമായാണ് ധർണ സംഘടിപ്പിച്ചത്.എഫ്.ഐ.ടി.യു.സംസ്ഥാന ട്രഷറർ പി.എച്ച്.ഉസ്മാൻ മുല്ലക്കര ഉദ്ഘാടനം ചെയ്തു.

 ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അമ്പൂഞ്ഞി തലക്ളായി മുഖ്യ പ്രഭാഷണം നടത്തി. എഫ് .ഐ .ടി .യു.സ്റ്റേറ്റ് കമ്മിറ്റി മെംബർ സി.എച്ച്.മുത്തലിബ്, അബ്ദുൽ ഖാദർ ചട്ടംചാൽ, പി.കെ . അബ്ദുല്ല, ബഷീർ മാസ്റ്റർ പടന്ന, എൻ.എം റിയാസ് ,എ.ജി.ജമാൽ, മൊയ്തീൻ മഞ്ചേശ്വരം, ഫൗസിയ സിദ്ദീഖ് ,ഹമീദ് അമ്പാർ, അബ്ദുൽ റഹിമാൻ ബെണ്ടിച്ചാൽ എന്നിവർ സംസാരിച്ചു .പി .എം.കെ.നൗഷാദ് സ്വാഗതവും സാഹിദ ഇല്ല്യാസ് നന്ദിയും പറഞ്ഞു.




No comments