JHL

JHL

ജി.എസ്.ടി. നിരക്കുവർധനയ്ക്കെതിരേ കെ.ടി.ജി.എ. ജില്ലാ കമ്മിറ്റി ജി.എസ്.ടി. ഓഫീസിലേക്ക് മാർച്ച് നടത്തി.

കാസർകോട്(www.truenewsmalayalam.com) : വസ്ത്ര-ചെരിപ്പ് വ്യാപാരികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന ജി.എസ്.ടി. നിരക്കുവർധനയ്ക്കെതിരേ കെ.ടി.ജി.എ. ജില്ലാ കമ്മിറ്റി ജി.എസ്.ടി. ഓഫീസിലേക്ക് മാർച്ച് നടത്തി.

സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മാർച്ച് നടത്തിയത്. ബി.സി. റോഡ് ജങ്‌ഷനിൽനിന്ന് ആരംഭിച്ച പ്രകടനം ജി.എസ.ടി. ഓഫീസിന് മുന്നിൽ സമാപിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.

കേരള ടെക്സ്​െറ്റെൽസ് ആൻഡ്‌ ഗാർമെന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ജെ.സജി അധ്യക്ഷനായിരുന്നു.

കേരള വ്യാപാരിവ്യവസായി ഏകോപനസമിതി കാസർകോട് യൂണിറ്റ് പ്രസിഡന്റ് എ.കെ.മൊയ്തിൻകുഞ്ഞി, കാസർകോട് ഫൂട്ട്‌വേർ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.പി.സുബൈർ, എ.കെ.ഡി.എ. ജില്ലാ പ്രസിഡന്റ് മാഹിൻ കോളിക്കര, മൊബൈൽ ഡീലേഴ്‌സ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഷറഫ് നാൽത്തടുക്ക, ഫൂട്ട്‌വേർ അസോസിയേഷൻ ജില്ലാ ട്രഷറർ ജെയിൻ പി.വർഗീസ്, വനിതാവിങ്‌ ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രാമണി, കാസർകോട് മെർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.നാഗേഷ് ഷെട്ടി, സമീർ ഔട്ട്ഫിറ്റ്, അശോകൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.





No comments