JHL

JHL

എ.കെ.ജി മന്ദിരം ഉൽസവാന്തരീക്ഷത്തിൽ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്​തു.

കാസർകോട്(www.truenewsmalayalam.com) ​: സി.പി.എം ജില്ല കമ്മിറ്റിയുടെ പുതിയ ഓഫിസ്​ സമുച്ചയം 'എ.കെ.ജി മന്ദിരം' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്​തു. സി.പി.എം ​സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ അധ്യക്ഷത വഹിച്ചു.
രാജ്യം ഹിന്ദുക്കളാണ്​ ഭരിക്കേണ്ടത്​ എന്ന കോൺഗ്രസി​ൻെറ നിലപാട്​ അങ്ങേയറ്റം അപകടകരമാണെന്ന്​ അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു നിലപാട്​ നേരത്തേ എടുത്തിരുന്നുവെങ്കിൽ ഫക്രുദ്ദീൻ അലി അഹമ്മദും ഗ്യാനി സെയിൽ സിങ്ങും രാഷ്ട്രപതിയാവുമായിരുന്നോ? മൻമോഹൻ സിങ്​ പ്രധാനമന്ത്രിയാവുമായിരുന്നോവെന്നും അദ്ദേഹം ചോദിച്ചു.

 സി. കൃഷ്ണൻ നായര്‍ സ്മാരക ഹാള്‍ കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവന്‍ ചരിത്ര ശില്‍പ അനാവരണവും ഇ.പി. ജയരാജന്‍ സാമൂഹിക ചിത്രശില്‍പ അനാച്ഛാദനവും നിര്‍വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി ഗ്രന്ഥാലയം ഉദ്ഘാടനവും കെ.കെ. ശൈലജ ഫോട്ടോ അനാച്ഛാദനവും നിര്‍വഹിച്ചു. മന്ത്രി എം.വി. ഗോവിന്ദന്‍ മീഡിയ റൂം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ സംസാരിച്ചു.





No comments