JHL

JHL

ധർമത്തടുക്ക കാസറഗോഡ് റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണം; പിഡിപി

ഉപ്പള(www.truenewsmalayalam.com) : ജില്ലയുടെ ആസ്ഥാന കേന്ദ്രമായ കാസർഗോഡിൽ നിന്നും ധർമത്തടുകയിലേക്ക് കെ.എസ്.ആർ.ടി.സി ബസ്സ് അനുവദിക്കണമെന് പിഡിപി മഞ്ചേശ്വരം മണ്ഡലം വൈസ്  പ്രസിഡന്റ് മൂസ അടുക ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

നിത്യേന സർക്കാർ ആവശ്യങ്ങൾക്ക് വേണ്ടിയും ആശുപത്രി ആവശ്യങ്ങൾക്ക് വേണ്ടിയും വിദ്യാർഥികളും യാത്ര ചെയ്യുന്നു കൂടാതെ പ്രസിദ്ധമായ ഇച്ചിലങ്കോട് റാഫിഇബ്നു മാലികുദ്ദിനാർ  ദർഗയിലേക്കുള്ള റോഡും ഈ വഴിയാണ്, ജനങ്ങളുടെ സൗകര്യം പരിഗണിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി ബസ്സ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു.




No comments