JHL

JHL

കെ റെയിൽ പദ്ധതിക്കെതിരെ താക്കീതായി യുഡിഎഫ് കലക്റ്ററേറ്റ് മാർച്ച്

കാസർകോട്(www.truenewsmalayalam.com) : കേരളത്തിലെ ആവാസ വ്യവസ്ഥയെ തകർത്തു നാടിനെ രണ്ടായി വിഭജിക്കുന്ന കെ റെയിൽ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി കാസർകോട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. 

വിദ്യാനഗർ ഗവ കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച ബഹുജനമാർച്ച് കലക്റ്ററേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു.

മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഉദ്ഘാടനം ചെയ്തു. 

ദുരിതങ്ങളുടെ കണ്ണീർക്കയത്തിലേക്കെറിയപ്പെടുന്ന ഇരകൾക്ക് വേണ്ടിയാണ് യുഡിഎഫ് പ്രക്ഷോഭം നടത്തുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. 

കേരളത്തിൻ്റെ ഭൂമി ശാസ്ത്ര പരമായ പ്രത്യേക തകൾപരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ നടത്താതെയുമാണ് കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

അഴിമതി ലക്ഷ്യം വെച്ച് നടത്തുന്ന ഈ പദ്ധതി ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

പ്രളയങ്ങൾ ആവർത്തിക്കുന്ന നാട്ടിൽ 9000 കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയും ഒരു ലക്ഷം മനുഷ്യരെ കുടിയൊഴിപ്പിച്ചും 1318 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുത്തും നടത്തുന്ന അശാസ്ത്രീയമായ പദ്ധതി ഉണ്ടാക്കാൻ പോകുന്ന ദുരിതം അതി ദയനീയമാണ്. വീടും കൃഷിഭൂമിയും നെൽപാടങ്ങളും ആരാധനാലയങ്ങളുടെ വസ്തുക്കളും സ്ഥലവും കുന്നും മലകളും പദ്ധതിയുടെ ഭാഗമായി നഷ്ടമാകും. 

കേന്ദ്ര സർക്കാറിൻ്റെ 

യോ റെയിൽവേ മന്ത്രാലയത്തിൻ്റെയോ അന്തിമാനുമതി ലഭിക്കാത്ത ഒരു പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിൽ സർക്കാർ ഇത്രയും ധൃതി കാട്ടുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്. 

ഗൗരവതരമായ പഠനങ്ങൾ പോലും നടത്താതെ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയാൽ വരും ദിവസങ്ങളിൽ  യുഡിഎഫ് വൻ പ്രക്ഷോഭം നടത്തുമെന്ന് പിഎംഎ സലാം പറഞ്ഞു.

ചെയർമാൻ സിടി അഹമ്മദലി അധ്യക്ഷത വഹിച്ചു. 

ജനറൽ കൺവീനർ 

എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.

എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്,

 എ.കെ.എം അഷ്റഫ്, ഡിസിസി പ്രസിഡൻ്റ് 

പി.കെ ഫൈസൽ, മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ടി.ഇ അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ് മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, ഭാരവാഹികളായ വി.കെ.പി ഹമീദലി, കെ.മുഹമ്മദ്കുഞ്ഞി,

വികെ ബാവ, പി.എം. മുനീർ ഹാജി, മൂസാബി ചെർക്കള,എ.എംകടവത്ത് , കെ.എം.ശംസുദ്ദീൻ ഹാജി, കരുൺ താപ്പ, ടിഎമൂസ, മഞ്ചുനാഥ ആൾവ,കെ ശ്രീധരൻ, അഡ്വ. എം.ടി.പി കരീം, അബ്രഹാം തോണക്കര, എം.പി ജാഫർ, വി.ആർ വിദ്യാസാഗർ, കല്ലട്ര അബ്ദുൽ ഖാദർ, കെ.പി കുഞ്ഞിക്കണ്ണൻ, കെ നീലകണ്ഠൻ, പി.എ അഷ്റഫലി, ഹക്കീം കുന്നിൽ,എം.സി ഖമറുദ്ദീൻ,അബ്ദുല്ലക്കുഞ്ഞി ചെർക്കള, കെ.ഇ.എ.ബക്കർ , വി. കമ്മാരൻ, എ.ബി.ശാഫി, എം.അബ്ബാസ്, എ.കെ. ഹാരിഫ്, അഷറഫ് എടനീർ,സഹീർ ആസിഫ്, അസീസ് കളത്തൂർ, എ. അഹമ്മദ് ഹാജി, എ.പി.ഉമ്മർ,സി.എ.അബ്ദുല്ല കുഞ്ഞി ഹാജി, പിപി നസീമ,അനസ്എതിർത്തോട്, അഡ്വ.ഫൈസൽ, ജെറ്റോ ജോസഫ്, ഹരീഷ് ബി നമ്പ്യാർ, ആൻ്റക്സ് ജോസഫ്, വി കമ്മാരൻ, പി.പി അടിയോടി, എ.വി തമ്പാൻ പ്രസംഗിച്ചു.






No comments