JHL

JHL

മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 1.43 കോടിയുടെ അനുമതിയായി:എകെഎം അഷ്‌റഫ്‌ എംഎൽഎ.

ഉപ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.43 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതി ആയതായി എ കെ എം അഷ്റഫ് എംഎൽഎ അറിയിച്ചു.
മംഗൽപാടി പഞ്ചായത്തിലെ മൂസോടി-അദീക്ക റോഡ്-12.80ലക്ഷം, ബന്ദിയോട് -മണിഹിത്തില്ലു റോഡ് -13.5ലക്ഷം,മീഞ്ച പഞ്ചായത്തിലെ മജീർപള്ള -അഗ്ര റോഡ് -17.5ലക്ഷം,എന്മകജെ പഞ്ചായത്തിലെ പെർള -കാട്ടുകുക്ക റോഡ് -25ലക്ഷം,അഡിയനഡുക്ക-ബക്കിലപദവ് റോഡ് -25ലക്ഷം, പെർള -പൂവനടുക്ക റോഡ് രണ്ട് റീച്ചുകളായി-50ലക്ഷം എന്നീ  റോഡുകളുടെ അറ്റകുറ്റപണികൾക്കായാണ് ഫണ്ടനുവദിച്ചത്.





No comments