യു.എ.ഇയിലെ വ്യവസായ പ്രമുഖൻ മാജിദ് അല്‍ഫുത്തൈം നിര്യായാതനായി.
ദുബായ്(www.truenewsmalayalam.com) : യു.എ.ഇയിലെ വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ മാജിദ് അല്‍ഫുത്തൈം അന്തരിച്ചു. റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍ രംഗങ്ങളില്‍ നിരവധി പ്രസ്ഥാനങ്ങളുള്ള മാജിദ്, അല്‍ഫുത്തൈം ഗ്രൂപ്പ് മേധാവിയാണ്.
ഏഷ്യന്‍ ആഫ്രിക്കന്‍ മേഖലയില്‍ പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനും ദുബായ് മാള്‍ ഓഫ് എമിറേറ്റ്സ്, ഗള്‍ഫിലെ കാരിഫോര്‍ റീട്ടെയില്‍ വ്യവസായ ശൃംഖല എന്നിവയുടെ സ്ഥാപകനുമായിരുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും ട്വിറ്ററിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.
ദുബായിലെ പ്രഗത്ഭ ബിസിനസുകാരനും പൗരപ്രമുഖനുമാണ് മാജിദ് അല്‍ഫുത്തൈമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
Post a Comment